മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ തീരുമാനം

single-img
6 May 2015

Oommen-Chandy_3സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന 23 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നൂറോ അതിലധികമോ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാണ് എയ്ഡഡ് പദവി നൽകുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
പെൻഷൻ കുടിശ്ശികകൾ കൊടുത്തുതീർക്കുന്നതടക്കമുള്ള ബാദ്ധ്യതകൾ നിറവേറ്റാൻ കെ.എസ്.ആർ.ടി.സി സർക്കാരിനോട് വായ്പ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ ചീഫ്സെക്രട്ടറി ജിജി തോംസണിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ കുടിശ്ശികകൾ തീർക്കുന്ന കാര്യത്തിൽ ഉടൻ പരിഹാരമുണ്ടാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.