നിയമന തട്ടിപ്പ്:മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

single-img
6 May 2015

05-1430850341-ramyadavmpനിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിനെതിരെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി. പ്രമുഖ അഭിഭാഷകരായ രാംജഠ്മലാനി,​ ത്രിവേദി,​ പതേരിയ എന്നിവരാണ് നരേഷ് യാദവിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

വനംവകുപ്പ് ഗാര്‍ഡുമാരുടെ നിയമനത്തിനായി എം.പി.പി.ഇ.ബി നടത്തിയ എഴുത്ത് പരീക്ഷയില്‍ ഇടപെട്ടുവെന്നാണ് റാം നരേഷ് യാദവിനെതിരായ ആരോപണം. ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന്,​ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.