യൂണിഫോമിലായിരിക്കുമ്പോള്‍ ഒരു സൈനികന്‍ മുതിര്‍ന്ന ഓഫീസര്‍ക്ക് വേണ്ടിപോലും കൈയടിക്കരുതെന്ന് സൈനിക മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ്

single-img
6 May 2015

Dalbir-Singh_Suhag-00-0-0PTIയൂണിഫോമിലായിരിക്കുമ്പോള്‍ ഒരു സൈനികന്‍ മുതിര്‍ന്ന ഓഫീസര്‍ക്ക് വേണ്ടിപോലും കൈയടിക്കരുതെന്ന് സൈനിക മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ്

ഒരു സൈനികന്‍ യൂണിഫോമിലായിരിക്കുമ്പോള്‍ കെയടിക്കരുതെന്നു സൈനിക മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ്. ജനറല്‍ ധല്‍ബീര്‍ സിംഗ് ഡല്‍ഹിയില്‍ സൈനിക പരിപാടിക്കിടെയാണു ഇക്കാര്യം പറഞ്ഞത്.

സൈനികര്‍ യൂണിഫോമിലായിരിക്കുമ്പോള്‍ മറ്റൊരാളെ അനുമോദിച്ചു കൈയടിക്കുന്നതു സൈനിക പെരുമാറ്റചട്ടത്തിനു ചേരുന്നതല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൈനികര്‍ കൈയടിക്കുന്നതും അനുമോദിക്കുന്നതും രാജ്യത്തിന് വേണ്ടിയാകണം. അതൊരിക്കലും വ്യക്തിപരമായാകരുതെന്നും അദ്ദേഹം പറഞ്ഞു.

യൂണിഫോമിലുള്ള ഒരു സൈനികന്‍ മറ്റൊരാള്‍ക്ക് വേണ്ടി കൈയടിക്കുന്നത് അച്ചടക്കത്തിനു ചേര്‍ന്നതല്ലെന്നുപറഞ്ഞ അദ്ദേഹം താന്‍ സംസാരിച്ചു പൂര്‍ത്തിയാവുമ്പോള്‍ കൈയടിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശവും നല്‍കുകയുണ്ടായി.