തിരുവനന്തപുരം നഗരത്തിനുള്ളില്‍ സ്‌കൂളിന് സമീപം രാത്രിയില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളിയ വകയില്‍ വീട്ടുകാര്‍ക്ക് കോര്‍പ്പറേഷന്റെ വക 15510 രൂപ പിഴ

single-img
6 May 2015

1010_1954_1932_2904തിരുവനന്തപുരത്ത് രാത്രിയുടെ മറവില്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ സമീപമുള്ള തോട്ടില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ടു തള്ളിയ വീട്ടകാര്‍ക്ക് 15510 രൂപയുടെ പിഴ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിധിച്ചു. ചാല കുര്യാത്തി സ്‌കൂളിന് സമീപമുള്ള അഴുക്കുചാലിലാണ് ഭക്ഷണാവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കി കണ്ടത്.

തിരുവനന്തപുൃരം നഗരത്തിലെ കയ്യേറ്റം ഒഴിപ്പിക്കാനിറങ്ങിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ്‌കുമാറും മേയര്‍ ചന്ദ്രികയും സ്ഥലഏത്ത് എത്തിയപ്പോള്‍ മുക്കുപൊത്തി നടക്കുന്ന തങ്ങളുടെ അവസ്ഥ നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. കെ. സുരേബഷ്‌കുമാറിന്റെ പരിശോധനയിലാണ് ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു കാറ്ററിംഗ് യൂണീറ്റിന്റെ പേരെഴുതിയ പ്ലേറ്റ് കിട്ടിയത്. അതു വെച്ചു നടന്ന അന്വേഷണത്തിലാണ് പ്രസ്തുത കാറ്ററിംഗ് യൂണീറ്റ് വള്ളക്കടവിന് സമീപത്തെ അറഫാ ആഡിറ്റോറിയത്തിലേക്കാണ് ഭക്ഷണം നല്‍കിയതെന്ന് പറഞ്ഞത്. മണക്കാട് തയ്ക്കപ്പള്ളി റെസിഡന്റ്‌സ് അസോസിയേഷന് കീഴിലുള്ള ഒരു വീട്ടുകാരാണ് അറഫാ ാഡിമറ്റാറിയത്തില്‍ വിവാഹസത്കാരം നടത്തിയശതന്ന് തെളിഞ്ഞ ചന്ദ്രിക വീട്ടുകാരെ കോര്‍പ്പറേഷനില്‍ വിളിച്ചുവരുത്തി 15510 രൂപയുടെ പിഴയടക്കാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

എന്നാല്‍ ആഡിറ്റോറിയം വാടകയിനത്തില്‍ 40000 രൂപയും ക്ലീനിങ്ങ് ഇനത്തില്‍ 4500 രൂപയും ആഡിറ്റോറിയത്തിന് നല്‍കിയതായി വീട്ടുകാര്‍ വെളിപ്പെടുത്തി. അതിനെ തുടര്‍ന്നുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാലിന്യം നശിപ്പിക്കാമെന്ന് വാക്കുനല്‍കി കരാറെടുത്തശേഷം അതിനെ നഗരത്തിനുള്ളില്‍ തന്നെ ആമയിഴഞ്ചാന്‍ തോടുപോലുള്ള സ്ഥലങ്ങളില്‍ കൊണ്ടുതള്ളുന്ന പ്രവണത ഏറിവരികയാണെന്ന് മേയര്‍ പറഞ്ഞു.