ഞാനിപ്പോള്‍ നല്ല കുട്ടി, എന്തിന് എന്നെയിങ്ങനെ അവഗണിക്കണം, സണ്ണി ലിയോണിന് പരിഭവം ഏറെയാണ്

single-img
6 May 2015
sunnyസണ്ണി ലിയോണിന്റെ പഴയ ചരിത്രം എന്തെന്ന് എല്ലാവര്‍ക്കുമറിയാം. നിലചിത്രങ്ങളില്‍ അഭിനയിച്ചുതകര്‍ത്തപ്പോള്‍ സമൂഹം പിന്നിടെങ്ങനെ തന്നെ നോക്കികാണും എന്ന് മാതകറാണി അപ്പോള്‍ ചിന്തിച്ചുകാണില്ല. എന്നാല്‍ സമുഹം തന്നെ എങ്ങനെ നോക്കികാണുന്നു എന്ന് സണ്ണി ലിയോണ്‍ ശരിക്കും തിരിച്ചറിയുന്നുണ്ട്. അതും അല്‍പം വേദനയോടെ തന്നെ.
നിലചിത്രങ്ങളിലെ മാതകറാണിയുടെ കുപ്പായം അഴിച്ചുവെച്ച് ബോളിവുഡില്‍ ചേക്കേറിയ താരത്തിന് ഇപ്പോള്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ അവഗണന നേരിടേണ്ടിവരുന്നത്. ബോളിവുഡില്‍ വേര്‍തിരിവ് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സണ്ണി ലിയോണ്‍ രംഗത്തെത്തുയും ചെയ്തു. തന്നോടുള്ള അവഗണനയ്‌ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഗ്ലാമര്‍ റാണി ഇപ്പോള്‍ . നീലചിത്രങ്ങളിലെ നായികയായി മാത്രം കണ്ട് തന്നെ നല്ല ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. തന്നെ ഭൂതകാലം പറഞ്ഞ് ചിലര്‍ അവഗണിക്കുന്നത് തുടരുകയാണെന്ന് സണ്ണി രോഷം പ്രകടിപ്പിച്ചു. പുതിയ ചിത്രമായ കുച്ച് കുച്ച് ലോച്ചാ ഹെ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സണ്ണി ലിയോണ്‍.
ഇപ്പോള്‍ അഭിനയസാധ്യതയുള്ള സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണ്. തനിക്ക് അഡല്‍റ്റി മൂവികളില്‍ മാത്രമേ അഭിനയിക്കാനറിയൂ എന്നാണ് ഇക്കൂട്ടരുടെ ധാരണയെന്നും താരം പറഞ്ഞു.നീലച്ചിത്രങ്ങളിലെ ഗ്ലാമര്‍ താരം മാത്രമല്ല താനെന്നും അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്ത് മികച്ച നടിയെന്ന പേരെടുക്കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ പറയുന്നു.