ബാലവേല നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍;ഇനി ബാലവേലയും കുറ്റകരമല്ലാതായി മാറും

single-img
6 May 2015
india_coal_child_labour_0ബാലവേല നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തൊഴിലെടുക്കാന്‍ കഴിയുന്ന വിധം ബാലവേല നിയമം ഭേദഗതി ചെയ്യാനാണ് സാധ്യത. വിദ്യാഭ്യാസത്തിന് തടസ്സമാവുന്നില്ലെങ്കില്‍ അപകടകരമല്ലാത്ത വ്യവസായ മേഖലകളിലും സര്‍ക്കസ് ഒഴികെയുള്ള വിനോദ മേഖലകളിലും വാണിജ്യ രംഗത്തും കൗമാരക്കാര്‍ക്ക് തൊഴിലെടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഭേദഗതി. 14 വയസില്‍ താഴെയുള്ളവര്‍ക്കും ഇതേ മാനദണ്ഡങ്ങളനുസരിച്ച് കുടുംബ വ്യവസായങ്ങളില്‍ ജോലി ചെയ്യാനാവും.
ബാലവേല പൂര്‍ണമായും നിരോധിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നതെങ്കിലും ധാരാളം പഴുതുകള്‍ അടങ്ങിയതാണ് പുതിയ നിയമമെന്നാണ് ആശങ്ക ഉയരുന്നത്. 18 വയസില്‍ താഴെയുള്ളവരെ ഏതു മേഖലയില്‍ തൊഴിലെടുപ്പിക്കുന്നതും നിലവിലുള്ള നിയമമനുസരിച്ച് കുറ്റകരമാണ്. എന്നാല്‍14 വയസുവരെയുള്ളവര്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിക്കുന്നതാണ് ഇപ്പോള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം കൊണ്ടു വരാനൊരുങ്ങുന്ന ഭേദഗതി. ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.