അമിതവേഗതയില്‍ കാറോടിച്ചതിന് രണ്ടിടത്ത് ക്യാമറയില്‍ പതിഞ്ഞതിെന തുടര്‍ന്നുള്ള പിഴ യഥാസമയം അടച്ച് തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകര്‍ മാതൃകയായി

single-img
6 May 2015

22KICSA_BIJU_PRABH_1338611f

അമിതവേഗത്തില്‍ കാര്‍ ഓടിച്ച കലക്ടര്‍ ബിജു പ്രഭാകറിനു മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു കലക്ടര്‍ ഓടിച്ചു വന്ന കളക്ടറുടെ വാഹനം രണ്ടുതവണയാണ് ക്യാമറയില്‍ കുടുങ്ങിയത്. എന്നാല്‍ അറിയിപ്പ് കിടിയ ഉടനെ തന്നെ രണ്ടു നിയമലംഘനങ്ങള്‍ക്കും 400 രൂപവീതം പിഴ കലക്ടര്‍ യഥാസമയം അടച്ച് മാതൃകയായി.

മെയ് 3 ന് എംസി റോഡിലെ കുളക്കട, കിളിവയല്‍ എന്നിവിടങ്ങളിലെ ക്യാമറകളിലാണ് കലക്ടറുടെ സ്വകാര്യ കാര്‍ അമിതവേഗതയുടെ പേരില്‍ പതിഞ്ഞത്. ഒരുതവണ 83 കിലോമീറ്ററും മറ്റൊരുതവണ 88 കിലോമീറ്റര്‍ സ്പീഡുമാണു ക്യാമറകളില്‍ രേഖപ്പെടുത്തിയത്.