ഇനി ബൈക്ക് ആംബുലന്‍സുകളും, ആരോഗ്യമേഖലയിലെ പുതിയ ചുവടുവയ്പ്പുകള്‍

single-img
6 May 2015
bb(1)നിരത്തുകളില്‍ ചീറിപ്പായുന്ന ആംബുലന്‍സുകളെ നമ്മള്‍ മറക്കാറില്ല. എന്നാല്‍ ആംബുലന്‍സുകളുടെ കാര്യത്തിലും കര്‍ണ്ണാടക സര്‍ക്കാര്‍ പുതിയയൊരു ചുവട് വയ്പ്പിനായി തയ്യാറായിരിക്കുകയാണ്.  ബാംഗ്ലൂരില്‍ ആരംഭിച്ച് വിജയകരമെന്ന് കണ്ടെത്തിയ ബൈക്ക് ആംബുലന്‍സ് സൗകര്യം മാംഗ്ലൂര്‍ നഗരത്തിലേക്കും വ്യാപിപിക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍.
പ്രാരംഭഘട്ടത്തില്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫുകളുമായി മാംഗ്ലൂര്‍, ഉല്ലാല്‍ എന്നിവിടങ്ങളില്‍ രണ്ട് ബൈക്കുകളാണ് സര്‍വ്വീസ് നടത്തുക. 108 ആംബുലന്‍സുകള്‍ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്താവും ഒരു മോട്ടോര്‍ ബൈക്ക് പെട്രോളിംഗ് നടത്തുക. രണ്ടാമത്തെ ബൈക്ക് മാംഗ്‌ളൂര്‍ കാസര്‍കോട് നാഷണല്‍ ഹൈവേയിലുമായാണ് വിന്യസിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 32 ബൈക്ക് ആംബുലന്‍സുകളാണ് സര്‍വ്വീസ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 20 ബൈക്കുകള്‍ ബാംഗ്ലൂരും, 12 എണ്ണം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയയിലുമാണ് സര്‍വ്വീസ് നടത്തുന്നത്. രണ്ടു ബൈക്ക് ആംബുലന്‍സുകള്‍ ആറു കോര്‍പറേഷനിലായാണ് സര്‍വ്വീസ് നടത്തുന്നത്.
റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ബൈക്ക് ആംബുലന്‍സുകള്‍ ഏറെ ഉപയോഗ പ്രദമാണെന്ന് വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ബൈക്ക് ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്.