യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെ യുവന്റസ് വീഴ്ത്തി

single-img
6 May 2015

teverezടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഒന്നാംപാദത്തില്‍  യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ വീഴ്ത്തിയത്. എട്ടാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ആചതരം മൊറാട്ടയാണ് റയലിനെ ഞെട്ടിച്ചത്. ബോക്‌സില്‍ നിന്ന് കാര്‍ലോസ് ടെവസ് തൊടുത്ത ഷോട്ട് ഗ്രൗണ്ടര്‍ കസീയസ് ഡെവ് ചെയ്ത് കുത്തിയകറ്റിയെങ്കിലും കിട്ടിയത് തക്കം പാര്‍ത്തു നിന്ന മൊറാട്ടയ്ക്ക് പിഴച്ചില്ല.  27-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ റയല്‍ ഒപ്പമെത്തി.

കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമസ് റോഡ്രിഗസ് പ്രതിരോധമതിലിനിടയിലൂടെ കൊടുത്ത ക്രോസ് കൃത്യമായാണ് റൊണാള്‍ഡോ കുത്തി നെറ്റിലിട്ടത്. 56-ാം മിനിറ്റില്‍ ടെവെസും മൊറാട്ടയും ചേര്‍ന്ന് നടത്തിയ നീക്കം യുവന്റസിന് സമ്മാനിച്ച പെനാല്‍റ്റിയാണ് റയലിന് തിരിച്ചടിയായത്.  ടെവെസ് എടുത്ത കിക്ക് കസീയസിനെ മറികടന്ന് വലയില്‍.ഒരിക്കല്‍ക്കൂടി ലീഡ് വഴങ്ങിയതോടെ കൂടുതല്‍ പേരെ ആക്രമണത്തിന് നിയോഗിച്ച് റയല്‍ കരുത്തു കാട്ടിയെങ്കിലും ഫലമുണ്ടായില്ല.