‘തന്റെ കാലിന് ചിറക് നല്‍കിയ’ ചുംബനത്തിന്റെ ഉടമയെ തേടിയുള്ള മദ്ധ്യവയസ്കയുടെ യാത്രക്ക് അപ്രതീക്ഷിത ‘അന്ത്യം’

single-img
6 May 2015

kissബോസ്റ്റണ്‍: തന്നെ ചുംബിച്ച മനുഷ്യനെ തേടിയുള്ള മദ്ധ്യവയസ്കയുടെ അന്വേഷണത്തിന് അപ്രതീക്ഷിത ‘അന്ത്യം’. അമേരിക്കയിലെ ബോസ്റ്റണ്‍ സ്വദേശിനിയായ ബാര്‍ബറാ ടാറ്റ്ഗിന്റെ അനുഭവമാണിത്. ബോസ്റ്റണിലെ മാരത്തോണിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റിൽ നില്‍ക്കുകയായിരുന്നു ബാര്‍ബറ തന്റെ മകള്‍ക്ക് ചുംബനം നല്‍കുന്നതിനിടയിലാണ് അടുത്ത് നിന്ന അപരിചിതനെ ചുംബിച്ചത്. അത് മകള്‍ ഫോട്ടോയും എടുത്തു.

അതിന് ശേഷം ആ വിഭാഗത്തില്‍ ഇവര്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഈ ചുംബനം തന്റെ കാലിന് ചിറക് നല്‍കിയെന്നാണ് വിജയശേഷം ഇവര്‍ പ്രതികരിച്ചത്. പിന്നീട് ഈ അജ്ഞാത ചുംബനദാതാവിനെ തേടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.  സോഷ്യല്‍ മീഡിയയുടെയും,  മാധ്യമങ്ങളുടെ സഹായത്തോടെയും ഇവര്‍ ഇയാളെ അന്വേഷിച്ചു.

ഒടുവില്‍ ബാര്‍ബറയ്ക്ക് മറുപടി കിട്ടി. അയാളില്‍ നിന്നല്ല അയാളുടെ ഭാര്യയില്‍ നിന്നും…
മറുപടി ഇങ്ങനെയായിരുന്നു തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വാര്‍ത്ത താനും കുടുംബവും കണ്ടു, പലരും ആ വാര്‍ത്തയെക്കുറിച്ച് നന്നായി പറഞ്ഞു. ഇത് തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. ഈ സന്തോഷം അദ്ദേഹത്തിന്റെ കല്ലറയില്‍ തങ്ങള്‍ അര്‍പ്പിക്കുന്നു.

ഒപ്പം തന്റെ ഭര്‍ത്താവിന്റെ ഐഡിന്‍റി വെളിപ്പെടുത്തരുതെന്നും ബാര്‍ബറയോട് ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെ താന്നെ വിജയത്തിലെത്തിച്ച ആ ചുംബനത്തിന്റെ ഉടമ മരണപ്പെട്ട വിവരം ബാർബറ അറിയുകയായിരുന്നു.