ഇന്ത്യയിലെ പ്രധാനപ്പെട്ട 7 അമ്യൂസ്മെന്റ് പാർക്കുകൾ

single-img
6 May 2015

ഈ വേനലവധിയുടെ അവസാന ദിവസങ്ങൾ ആഘോഷമാക്കാൻ പറ്റിയ ഇന്ത്യയിലെ പ്രധാനപ്പെട്ട 7 അമ്യൂസ്മെന്റ് പാർക്കുകൾ.

1. നിക്കോ പാർക്ക്, കൊൽക്കത്ത

nicco

image credits: wikipedia/commons

ഇന്ത്യയിലേ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന നിക്കോ അമ്യൂസ്മെന്റ് പാർക്ക് ശാന്തസുന്ദരമായ ഒന്നാണ്. രാവിലെ 10:30 മുതൽ രാത്രി 7:30 വരെ പ്രവർത്തിക്കുന്ന നിക്കോ അവധി ദിവസങ്ങളിൽ 12 മുതൽ രാത്രി 10 വരേയും പ്രവർത്തിക്കുന്നു.

2. മനിയർ വൺഡർല, അഹമ്മദാബാദ്

maniar

image credits:maniarwonderland.com

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സ്നോവ്(മഞ്ഞ്) പാർക്കാണ് മനിയർ. നിരവധി റൈഡുകളുള്ള ഫാമിലിൽ വാട്ടർപാർക്കാണിത്. രാവിലെ 10 മുതൽ രാത്രി 8:30 വരെയാണ് ഇതിന്റെ പ്രവർത്തന സമയം.

3.വൺഡർല പാർക്ക്, ബാംഗലുരു, കൊച്ചി

wonderla

image credits: www.flickr.com/photos/araswami

ബാംഗലുരു പാർക്കിൽ റിസോർട്ടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് പാർക്കുകളും രാവിലെ 11 മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കുന്നു. വേനൽ അവധിക്കലത്ത് 10-)ം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികൾ അവരുടെ പരീക്ഷാ ഹാൾ ടിക്കറ്റ് കാണിച്ചാൽ പ്രവേശന പാസിന്റെ 35% കുറച്ച് നൽകിയാൽ മതിയാകും.

4. എസ്സെൽവേൾഡ്&വാട്ടർ കിങ്ഡം, മുംബൈ

essay

image credits: www.flickr.com/photos/ishanmanjrekar

മുംബൈയിലെ ഗൊരായ് ക്രീക് അല്ലെങ്കിൽ മാർവെൽ ബീച്ചിൽ നിന്ന് ആരംഭിക്കുന്ന എസ്സെൽവേൾഡ്&വാട്ടർ കിങ്ഡം. ഈ രണ്ട് വാട്ടർ പാർക്കിലേതുമായി ഒരു ടിക്കറ്റ് വാങ്ങിയാൽ മതിയാകും. രാവിലെ 10 ന് ആരംഭിക്കുന്ന പാർക്ക് വൈകിട്ട് 7 മണി വരെ ഉണ്ടാകും.

5.റാമോജി ഫിലിം സിറ്റി, ഹൈദ്രാബാദ്

ramoji

image credits: www.flickr.com/photos/drbeachvacation

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റികളിൽ ഒന്നായ റാമോജിയിൽ തീം പാർക്കുകളും ഹോട്ടലുകളും റെസ്റ്റോററ്റുകളും നിറഞ്ഞതാണ്. രാവിലെ 10 മുതൽ രാത്രി 9:30 വരെയാണ് പ്രവർത്തി സമയം.

6. കിങ്ഡം ഓഫ് ഡ്രീം, ഗുർഗോൺ

king

image credits: www.flickr.com/photos/rodeime

സാങ്കേതികത്തിന്റെ ഇന്ദ്രജാലത്തിൽ മുങ്ങി നിൽക്കുന്ന കിങ്ഡം ഓഫ് ഡ്രീം ഇന്ത്യയുടെ കലാസംസ്കാരികത്തെ തുറന്നു കാട്ടുന്നു. നൗട്ടാങ്കി മഹലിൽ സിനിമാറ്റിക് തീയട്രിക്കൽ മ്യൂസിക്കാണ് ഏറ്റവു വലിയ സവിശേഷത്. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പാർക്കിന്റെ പ്രവർത്തന സമയം ഉച്ച തിരിഞ്ഞ് ഒരു മണി മുതൽ രാത്രി ഒന്നു വരെയാണ്.

7. അഡ്ലാബ് ഇമേജിക്ക ആന്റ് അക്വാമാജിക്ക, മുംബൈ

won

image credits: www.flickr.com/photos/aadityabardhan

മുംബൈ-പൂന എക്സ്പ്രസ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നിലവാരമുള്ള പാർക്കാണ് അഡ്ലാബ് ഇമേജിക്ക ആന്റ് അക്വാമാജിക്ക. പാർക്കിന്റെ വാർഷികദിനത്തിലും ഏപ്രിൽ മാസത്തിലും ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കും. യൂണിവേഴ്സൽ സ്റ്റുഡിയോയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന തീം പാർക്കിൽ വ്യത്യസ്തമായ 25 റൈഡുകളും 7 തീം റെസ്റ്റോറഡുകളും ഉണ്ട്. രാവിലെ 11 മണി മുതൽ 8 മണിവരെയാണ് പ്രവർത്തി സമയം.