കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

single-img
6 May 2015

crimeഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. അധ്യാപികയായ മെര്‍ലിനെയാണ് ഭര്‍ത്താവ് ജോണ്‍സണ്‍ ഡിസില്‍‌വ കൊലപ്പെടുത്തിയത്.  മുളവുകാട് സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന  കുടശനാട് ജി.വി.എച്ച്.എസ്.സിലെ അദ്ധ്യാപികയുമായ മെർലിനെയാണ് (42) തപാല്‍ വകുപ്പിലെ ജീവനക്കാരനായ ജോണ്‍സണ്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഇയാള്‍ സ്വയം കഴുത്തറുത്ത് അത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഗുരുതരമായി രക്തം വാർന്നു കിടന്ന ഭർത്താവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാവിലെ ആറോടെ ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് സംഭവം ആദ്യം കണ്ടത്. അപ്പോഴേക്കും മെർലിൻ മരിച്ചിരുന്നു. തൊട്ടടുത്തായാണ് ഭർത്താവ് ജോൺ ഡിസിൽവയെയും കഴുത്തറുത്ത നിലയിൽ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഡിസിൽവയെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെർലിന്റെ കഴുത്തിലും കയ്യിലും കത്തികൊണ്ട് അറുത്താണ് കൊലപ്പെടുത്തിയത്. ജോൺ ഡിസിൽവയും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിൽ.  മുളവുകാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.