ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ സമ്മർ സെയിൽ മെയ് ആറു മുതൽ എട്ടുവരെ

single-img
6 May 2015

Amazonഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ സമ്മർ സെയിൽ ബുധനാഴിച്ച(6/5/2015) മുതൽ ആരംഭിച്ചു. മെയ് ആറു മുതൽ എട്ടുവരെ നീളുന്ന സെയിലിൽ ആമസോൺ വഴി വാങ്ങുന്ന എല്ലാ ഇലെക്ട്രോണിക് ഉല്പന്നങ്ങൾക്കും 50 ശതമാനം വിലക്കിഴിവ് നൽകുന്നു.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിക്കുമിടയിൽ ആമസോൺ മൊബൈൽ ആപ്പിലൂടെ 30 മിനിറ്റ് ഇടവിട്ട് പുതിയ ഡീലുകളെ കുറിച്ച് പോസ്റ്റ് ചെയ്യും. കൂടാതെ അടുക്കള സാമഗ്രികൾ, പുസ്തകങ്ങൾ, സിനിമകൾ, ഗാനങ്ങൾ എന്നിവ ആമസോൺ വഴി വാങ്ങുമ്പോൾ 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

എസ്ബിഐയുടെ ഡെബിറ്റ്-ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ആമസോൺ ഇന്ത്യയുടെ ആപ്പ് ഉപയോക്താക്കൾക്ക് 15 ശതമാനം കാശ് ബാക്ക് ചെയ്യുന്നു.