രാജസ്ഥാൻ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കാൻ തീരുമാനിച്ചു

single-img
6 May 2015

cowurine

image credits: indiatoday

ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നു.  ആശുപത്രികളില്‍ കെമിക്കല്‍ അണുനാശിനികള്‍ക്ക് പകരം ഗോമൂത്രം സംസ്‌കരിച്ച് ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ജലോര്‍ ജില്ലയില്‍ ഗോമൂത്രം സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള റിഫൈനറിയും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

ജയ്പൂരിലെ സവായി മാന്‍ സിംഗ് ആശുപത്രിയിലെ ഒരു വാര്‍ഡിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗോമൂത്രം ഉപയോഗിക്കുക. മറ്റ് വാര്‍ഡുകളില്‍ പതിവായി ഉപയോഗിക്കുന്ന അണുനാശിനികളും ഉപയോഗിക്കും. ഡോക്ടര്‍മാരുടെ ഒരു സംഘം ഈ വാര്‍ഡുകളിലെ ശുചിത്വം താരതമ്യ പഠനം നടത്തും. ഒരു മാസം നടത്തുന്ന നിരീക്ഷണത്തിനു ശേഷം ഗോമൂത്രം പ്രയോഗം എത്രമാത്രം ഫലപ്രദമാകുമെന്ന് വിലയിരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ജോഥാപൂരിലെ ആയുര്‍വേദ സര്‍വകലാശാലയും മികനെറിലെ വെറ്ററിനറി ആനിമല്‍ സയന്‍സ് സര്‍വകലാശാലയും ഗോമൂത്രത്തില്‍ കൂടുതല്‍ പരീക്ഷണം നടത്തും. ഗോമൂത്രത്തിന് മെഡിസിനല്‍ മൂല്യങ്ങളുണ്ട്. ഇവിടെ പല ഗോശാലകളിലും ഗോമൂത്രം ശേഖരിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഇവ കിഡ്‌നിരോഗത്തിനുള്ള മരുന്നുകളായും ഐ ഡ്രോപ്പുകളും ഉപയോഗിച്ച് വരുന്നുതായും പറയപ്പെടുന്നു.