ജോസ് കെ.മാണിയെ മധ്യ മേഖല ജാഥയുടെ ക്യാപ്റ്റനാക്കാൻ നിര്‍ദേശം; ഘടകകക്ഷികള്‍ക്ക് വിയോജിപ്പ്

single-img
6 May 2015

jose-k-maniകോട്ടയം: ജോസ് കെ.മാണി എം.പിയെ യു.ഡി.എഫിന്റെ മധ്യ മേഖല ജാഥയുടെ ക്യാപ്റ്റനാക്കാമെന്ന് നിര്‍ദേശം. നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്. ആരോഗ്യപരമായ കാരണങ്ങളാണ് പിന്മാറ്റമെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ ഈ നീക്കത്തോട് മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ക്ക് വിയോജിപ്പ് ഉയര്‍ന്നതോടെ ജോസ് കെ.മാണിയും പിന്മാറിയെന്നാണ് സൂചന. വ്യക്തിപരമായ അസൗകര്യമുണ്ടെന്നാണ് ജോസ് കെ. മാണിയുടെ വിശദീകരണം. ജാഥ നടക്കുന്ന ദിവസങ്ങളില്‍ സ്ഥലത്തുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. മധ്യ മേഖല ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം കേരള കോണ്‍ഗ്രസിനാണ് യു.ഡി.എഫ് നല്‍കിയിരിക്കുന്നത്.