കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിഞ്ജാപനം വൈകും

single-img
6 May 2015

WESTERN_GHATS_KAKK_1658025fകസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിഞ്ജാപനം വൈകും. സമിതി സമർപ്പിച്ച കരട് റിപ്പോർട്ടിന്മേൽ സംസ്ഥാനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നീട്ടി നൽകിയതിനെ തുടർന്നാണിത്. നീട്ടി നല്‍കിയ തിയതി അനുസരിച്ച് ജൂണ്‍ 15 വരെ സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാം. കരടു വിജ്ഞാപനത്തില്‍ മറുപടി നല്‍കുന്നതിൽ പശ്ചിമ ഘട്ടത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്ക് ഏപ്രിൽ 15 വരെയാണു കേന്ദ്രം സമയം അനുവദിച്ചത്.

എന്നാൽ മഹാരാഷ്ട്രയും ഗോവയും ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അന്തിമ വിഞ്ജാപനം വൈകുന്നത്. കൂടുതൽ സമയം നൽകണമെന്ന മൂന്നു സംസ്ഥാനങ്ങളുടെ അഭ്യർഥന മാനിച്ചാണു തീരുമാനം. പശ്ചിമഘട്ട മേഖലയിൽ പെടുന്ന സംസ്ഥാനങ്ങളുടെ മറുപടി ലഭിച്ച ശേഷമേ അന്തിമ വിഞ്ജാപനത്തിനുള്ള നടപടികൾ കേന്ദ്രം ആരംഭിക്കുകയുള്ളു.