ദമാമിൽ തിപിടിത്തം; രണ്ട് മരണം

single-img
6 May 2015

fire-01ദമാം:  ദമാമിലെ സൂക്കിലുണ്ടായ തിപിടിത്തത്തിൽ രണ്ട് മരണം. നാലുനില കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ദൗത്യ സേന തക്ക സമയത്ത് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തില്‍ കുടുങ്ങിയ 7 പേരെ  രക്ഷപ്പെടുത്തിയി. മൂന്നാം നിലയിലാണ് തീപടര്‍ന്നത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ചു വെച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. യെമന്‍, സുഡാനി പൗരന്മാരാണ് മരിച്ചത്. സൗദി പൗരനും ഇന്ത്യക്കാരനുമാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. അഗ്‌നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.