ബാര്‍ കോഴ കേസില്‍ ചോദ്യം ചെയ്യലിന് വിജിലന്‍സ് മാണിയോടു സമയം തേടി

single-img
6 May 2015

mani1തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ചോദ്യം ചെയ്യലിന് വിജിലന്‍സ് ധനമന്ത്രി കെ.എം മാണിയോടു സമയം തേടി. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും എന്നാല്‍ തിരക്കുള്ളതിനാല്‍ സമയം പിന്നീട് അറിയിക്കാമെന്നും മാണിയുടെ ഓഫീസ് വിജിലന്‍സിനെ അറിയിച്ചതായാണു റിപ്പോര്‍ട്ട്. കേസില്‍ പരാതിക്കാരന്‍ ബിജു രമേശിന്‍റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനക്കു വിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം കാട്ടി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.