നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ചതിനെ കുറിച്ച് അന്വേഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
6 May 2015

nethajiന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ 20 കൊല്ലം രഹസ്യാന്വേഷണബ്യൂറോ നിരീക്ഷിച്ചതിനെ കുറിച്ച് അന്വേഷിക്കാനുദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരസഹമന്ത്രി ഹരിഭായി ചൗധരി ലോക്‌സഭയില്‍ അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഫയലുകള്‍ രഹസ്യരേഖകളുടെ പട്ടികയില്‍നിന്ന് മാറ്റി നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ ഭാഗമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഖോസ്ല, മുഖര്‍ജി കമ്മീഷനുകളുമായി ബന്ധപ്പെട്ടവയും ഇതിലുള്‍പ്പെടും. ചില ഫയലുകള്‍ ഇപ്പോഴും രഹസ്യരേഖകളായി കേന്ദ്രസര്‍ക്കാറിന്റെയും പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെയും പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.