മണിരത്നത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
6 May 2015

Mani-Ratnamന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് തെന്നിന്ത്യൻ സംവിധായകന്‍ മണിരത്നത്തെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്‍െറ ആരോഗ്യ നില സംബന്ധിച്ച് വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. 2004ല്‍ ‘യുവ’ സിനിമയുടെ നിര്‍മ്മാണ ഘട്ടത്തിലും മണിരത്നത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ദുൽക്കർ നായകനായ ഒകെ കണ്മണിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.