ചൈനീസ് ട്വിറ്ററിലും അക്കൗണ്ട് തുറന്ന് നരേന്ദ്രമോദി

single-img
5 May 2015

Modi Veyboമെയ് 14 മുതല്‍ 16വരെ ചൈന സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റ് ആയ വെയ്‌ബോയില്‍ അക്കൗണ്ട് ആരംഭിച്ചു. അങ്ങനെ വെയ്‌ബോയില്‍ അക്കൗണ്ട് തുറയ്ക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവായി നരേന്ദ്രമോദി മാറി.

ചൈനീസ് ഭാഷയിലാണ് തന്റെ ആദ്യ പോസ്റ്റ് മോദി വെയ്‌ബോയില്‍ ചെയ്തത്. ചൈനീസ് സുഹൃത്തുക്കളുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മോദിയുടെ പോസ്റ്റ്. പ്രധാനമന്ത്രി അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 7,000ത്തോളം പേരാണ് മോദിയുടെ അക്കൗണ്ട് സന്ദര്‍ശിച്ചത്. 50 കോടി യൂസര്‍മാരാണ് ട്വിറ്ററിന് സമാനമായ വെയ്‌ബോയില്‍ ഉള്ളത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി നിരവധി തവണ ബീജിങ്ങ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രധാനചമന്ത്രിയായതിനുശേഷം ആദ്യമായാണ് മോദി ചൈനയിലേക്ക് പോകുന്നത്. മോദിയെ കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രതലവന്‍മാരും വെയ്‌ബോയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.