ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്ന 25 വയസ്സുള്ള ഇന്ത്യക്കാരന്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

single-img
5 May 2015

ISISISതീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സിറിയയിലെത്തിയ ഹൈദരാബാദ് സ്വദേശിയായ ഹനീഫ് വാസിം എന്ന 25 വയസുകാരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു. 2014 നവംബറില്‍ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയ വസീം ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടനായി അവിടെ നിന്ന് സിറിയയിലേക്ക് പോവുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ഇയാള്‍ കൊല്ലപ്പെട്ടെന്ന് ഇന്റെലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലുള്ള സഹ്ദന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദം നേടിയ വസീം എഞ്ചിനീയറിംഗില്‍ ബിരുദാനന്ദരബിരുദം എടുക്കുന്നതിനായാണ് വസീം ലണ്ടനില്‍ എത്തിയത്. ലണ്ടനില്‍ നിന്നും സഹോദരിയുടെ വിവാഹത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ വസീം നാട്ടില്‍ വന്നശേഷം കരീംനഗറില്‍ നിന്നും മറ്റൊരു യുവാവിനെ കൂടെ കൂട്ടി ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗമാകാന്‍ പോകുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.