ഈശ്വരന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ പറയുന്ന ഈശ്വരന്‍ ആരാണെന്നും ‘സത്യമേവ ജയതേ’യിലെ സത്യം എന്നാല്‍ എന്താണെന്നും വിവരാവകാശ നിയമപ്രകാരം ചോദ്യം

single-img
5 May 2015

God-epiphanyഈശ്വരന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ പറയുന്ന ഈശ്വരന്‍ ആരാണെന്നും ‘സത്യമേവ ജയതേ’യിലെ സത്യം എന്നാല്‍ എന്താണെന്നും വിവരാവകാശ നിയമപ്രകാരം ഉത്തരം ലഭിക്കാന്‍ വിവരാവകാശ കമ്മീഷന് മുന്നില്‍ ചോദ്യമെത്തി. എന്നാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് കാട്ടി വിവരാവകാശ കമ്മീഷന്‍ മറുപടി നല്‍കി.

ശ്രദ്ധാനന്ദ യോഗാചാര്യയാണു വിവരാവകാശ നിയമത്തിലൂടെ ഈശ്വരനെയും സത്യത്തേയും തിരിക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് തങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യതയില്ലെന്നും ചോദ്യം ആവശ്യപ്പെട്ടയാള്‍ ഗുരുക്കന്‍മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും അതറിയാന്‍ ശ്രമിക്കുകയാണ് വേണ്ടെതെന്നും കാട്ടിയാണ് വിവരാവകാശ കമ്മീഷന്‍ തലയൂരിയത്.

വിവരാവകാശ പ്രകാരം മുറപടി ലഭിച്ചേ മതിയാകുവെന്ന് ആവശ്യപ്പെട്ട ചോദ്യകര്‍ത്താവിനോട് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുകയാണ് തങ്ങളുടെ ജോലി, അതല്ലാതെ ജ്ഞാനം നല്‍കലല്ല എന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.