മുറിച്ച് മാറ്റപ്പെട്ട കാൽ ചവറുകൂനയില്‍ വലിച്ചെറിഞ്ഞു; ആശുപത്രിക്കെതിരെ രോഗി പരാതി നൽകി

single-img
5 May 2015

doctorമിയാമി: തന്റെ മുറിച്ച് മാറ്റപ്പെട്ട കാൽ അലക്ഷ്യമായി ചവറുകൂനയില്‍ വലിച്ചെറിഞ്ഞ ആശുപത്രിക്കെതിരെ രോഗി പരാതി നൽകി. ആശുപത്രിയിലെ ചവറുകൂനയില്‍ കിടന്ന തന്റെ മുറിച്ചു മാറ്റിയ കാലില്‍ പേരെഴുതിയ ടാഗ് ചെയ്തിരുന്നു. ഈ ഹൃദയഭേദകമായ ദൃശ്യം കാണേണ്ടി വന്ന ഫ്‌ളോറിഡ സ്വദേശിയായ ജോണ്‍ തിമിരിയാസിഫ്‌ എന്ന 56 കാരനാണ് പരാതിക്കാരൻ. കോറല്‍ ഗേബിള്‍സിലെ ഒരു ആശുപത്രിയില്‍ വെച്ചാണ്‌ ജോണിന്റെ കാല്‌ മുട്ടിനു താഴെവെച്ച്‌ മുറിച്ചു മാറ്റിയത്‌.

ശരിയായ രീതിയില്‍ മുറിച്ചുമാറ്റിയ ശരീരഭാഗം സംസ്‌കരിക്കുന്നതിനു പകരം ഡോക്‌ടര്‍മാര്‍ അത്‌ അലക്ഷ്യമായി കളയുകയായിരുന്നു. തന്റെ പേരെഴുതിയ ടാഗും തൂക്കി കാൽ ചവറുകൂനയില്‍ കിടക്കുന്നത്‌ ജോണ്‍ കാണാനുമിടയായി. തനിക്കുണ്ടായ വൈകാരികപ്രശ്‌നങ്ങളും അധികൃതരുടെ അലക്ഷ്യമായ ഇടപെടലും ചൂണ്ടിക്കാട്ടി ജോണ്‍ ആശുപത്രിക്ക്‌ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്‌ ആശുപത്രിക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ്‌ ജോൺ.