ഷാരൂഖ് ഖാൻ അഭിനയിച്ച ഫ്രൂട്ടിയുടെ പരസ്യത്തിനെതിരെ രാജ് കുന്ദ്ര

single-img
5 May 2015

shah-rukh-khan-frooti-759ഷാരൂഖ് ഖാൻ പുതിയതായി അഭിനയിച്ച ഫ്രൂട്ടിയുടെ പരസ്യത്തിനെതിരെ വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര രംഗത്ത്. പരസ്യത്തില്‍ ഷാരൂഖ് ഖാന്‍ വളരെ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും കുട്ടികള്‍ ഇത് അനുകരിച്ച് പാടി നടക്കുമെന്നും രാജ് പറയുന്നു.

ഇത്തരമൊരു സ്‌ക്രിപ്റ്റിനെ താങ്കള്‍ എങ്ങനെയാണ് അംഗീകരിച്ചതെന്നും പ്രസ്തുത പരസ്യത്തിൽ അഭിനയിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും രാജ് കുന്ദ്ര ട്വീറ്റ് ചെയ്തു. പരസ്യത്തില്‍ ഷാരൂഖ് പാടുന്ന ‘സക്ക് ഇറ്റ് ലിക്ക് ഇറ്റ് എ’ പല അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാമെന്നും ഇത് തീര്‍ത്തും മോശമായി പോയെന്നുമാണ് കുന്ദ്ര പറയുന്നത്.

അറിവില്ലായ്മ അപകടമാണ്, എന്നാല്‍ അറിവുള്ളവര്‍ക്ക് ഉത്തരവാദിത്വമില്ലാതിരിക്കുന്നത് അതിലേറെ അപകടമാണ്. മാത്രമല്ല വാക്കുകളെ സൂക്ഷിച്ച് ഉപയോഗിക്കണം, അവ അണുആയുധങ്ങളേക്കാള്‍ അപകടകരമാണെന്നും കുന്ദ്ര പറയുന്നു.