‘മരുമകള്‍ സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നു’, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പരാതിയുമായി ദമ്പതികൾ

single-img
5 May 2015

shoutingമരുമകള്‍ സംസ്‌കൃതത്തില്‍  അസഭ്യംപറയുന്നു എന്ന പരാതിയുമായി ദമ്പതികൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികളാണ് സംസ്‌കൃത അധ്യാപികയായ മരുമകളുടെ ഭാഷാ നൈപുണ്യത്തെ കുറിച്ച് കമ്മീഷനിൽ പരാതി നൽകിയത്. കമ്മിഷന്‍ അംഗം ആര്‍. നടരാജന്‍ മാവേലിക്കരയില്‍ നടത്തിയ സിറ്റിങ്ങിലാണു ‘വേറിട്ട’ ഈ പരാതി വന്നത്.  മരുമകള്‍ ദമ്പതികളെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. പരാതി പരിഗണിച്ച കമ്മീഷന്‍, മരുമകളെ വിളിച്ചുവരുത്താന്‍ സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.