ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി അന്ധവിദ്യാർത്ഥി വാര്‍ത്ത അവതരിപ്പിച്ചു

single-img
5 May 2015

sreeramanujamഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി കാഴ്ച്ച വൈകല്യമുള്ള കുട്ടി വാര്‍ത്ത അവതരിപ്പിച്ചു. 11കാരന്‍ ശ്രീരാമാനുജമാണ് അകകണ്ണുകൊണ്ട് വാര്‍ത്ത വായിച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്.  കൊയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടസ് ന്യൂസ് ചാനലില്‍ മെയ് ദിനത്തില്‍ 22 മിനിറ്റ് നേരമായിരുന്നു ബ്രയില്‍ ലിപിയുടെ സഹായത്തോടെയുള്ള ശ്രീരാമാനുജത്തിന്റെ വാര്‍ത്താ അവതരണം.

ശ്രീരാമാനജം ഉളിയംപാളയത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പഠിച്ച് വലുതായി കളക്ടറാകണമെന്നാണ് 11കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യയിലെ ആദ്യ മൂന്നാം ലിംഗ വാര്‍ത്താ അവതാരകയെ അവതരിപ്പിച്ചതും ലോട്ടസ് ന്യൂസ് ചാനലാണ്. 2012 ഒക്ടോബര്‍ 11നാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്.