വര്‍ഗീയ സംഘര്‍ഷം ഭയന്ന് വിവാഹിതരും അന്യമതസ്ഥരുമായ യുവതി-യുവാക്കൾ ആത്മഹത്യ ചെയ്തു

single-img
5 May 2015

a-suicideമുസഫര്‍നഗര്‍: യുപിയിൽ വിവാഹിതരായ ഹിന്ദു യുവാവും മുസ്‌ലിം യുവതിയും വര്‍ഗീയ സംഘര്‍ഷം ഭയന്ന് ആത്മഹത്യ ചെയ്തു. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട മുസഫര്‍ നഗറിലാണ് സംഭവം. ഇരുപത്തിയൊന്നുകാരനായ രജനീഷ് കുമാറും പതിനെട്ടുകാരിയായ ഇമ്രാന ബാനോയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചതോടെ ഇരുവരും വീട് വിട്ട് ഇറങ്ങുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇരുവരും വിവാഹിതരായിരുന്നതായും പെണ്‍കുട്ടിയില്‍ നിന്നും മംഗല്യസൂത്രം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. 2013 മുസഫര്‍നഗറില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. അത്തരത്തില്‍ ഒരു സംഘര്‍ഷം ഒഴിവാക്കാനാണ് ദമ്പതികള്‍ ജീവനൊടുക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.