ഐജിയുടെ കോപ്പിയടി കേരളത്തിനും ആഭ്യന്തര വകുപ്പിനും നാണക്കേട്- രമേശ് ചെന്നിത്തല

single-img
5 May 2015

ramesh chennithalaകൊച്ചി: എംഎല്‍എം പരീക്ഷക്ക് തൃശ്ശൂര്‍ റേഞ്ച് ഐജി ടി.ജെ ജോസ്‌ കോപ്പിയടിച്ച സംഭവം കേരളത്തിനും ആഭ്യന്തര വകുപ്പിനും നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ഐജിക്ക് ഒരു തരത്തിലുള്ള സൗജന്യവും അനുവദിക്കില്ലെന്നും സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയാണ് കോപ്പിയടി അന്വേഷിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജിക്കെതിരെ നടപടിയുണ്ടാകും. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ചുമതല സുരേഷ് രാജ് പുരോഹിതിന് താല്‍ക്കാലികമായി നല്‍കിയതായും ചെന്നിത്തല അറിയിച്ചു.