ബാംഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ ഒന്നാമത്

single-img
5 May 2015

Pepsi IPL 2015 - M37 CSK v RCBഐപിഎൽ ബാംഗ്ലൂരിനെ ചെന്നൈ 24 റണ്‍സിന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റു നിലയില്‍ വീണ്ടും ഒന്നാമതെത്തി. ആദ്യം ബാറ്റു ചെയ്തത ചെന്നൈ ഒമ്പതു വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, ചെന്നൈയ്ക്ക് എതിരെ ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് രണ്ട് പന്ത് ബാക്കി നില്‍ക്കേ 124 റണ്‍സിന് എല്ലാവരും പുറത്തായി.

ആശിഷ് നെഹ്റ ബാംഗ്ലൂരിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 44 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാംഗ്ലൂരിനായി 48 റണ്‍സ് നേടി . ഡിവില്ലിയേഴ്സ് 21ഉം ദിനേശ് കാര്‍ത്തിക് 23ഉം ഡേവിഡ് വെയ്ല്‍സ് 17 ഉം റണ്‍സ് നേടി. എന്നാല്‍, മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

സുരേഷ് റെയ്നയുടെ അര്‍ധസെഞ്ച്വറിയാണ് ചെന്നൈയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ 52 റണ്‍സ് സ്വന്തമാക്കിയ റെയ്ന അഞ്ചു ഫോറും ഒരു സിക്സും പറത്തി. കളിയിലെ താരമായതും റെയ്നയാണ്. ബ്രണ്ടന്‍ മക്കല്ലം (20), ഡുപ്ളസിസ് (24), ധോണി (29) എന്നിവര്‍ രണ്ടക്കം കടന്നു.