“അരുണാചല്‍ പ്രദേശ്‌ ചൈനയുടേതാണെന്ന്‌ ഓര്‍മ വെയ്‌ക്കുക” വെയ്‌ബോയിലൂടെ മോദിക്ക് ചൈനാക്കാരന്റെ മറുപടി

single-img
5 May 2015

narendra-modi5_apബെയ്‌ജിങ്‌: ചൈനാ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ്‌ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയില്‍ അക്കൗണ്ട്‌ തുറന്നിരുന്നു. “ഹലോ ചൈനാ! വെയ്‌ബോയിലൂടെ ചൈനീസ്‌ സുഹൃത്തുക്കളുമായി സംവദിക്കാമെന്നു പ്രതീക്ഷിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദേശം. മോഡിയുടെ സന്ദേശം വെയ്‌ബോയിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ പങ്കിട്ടു.

ഇന്ത്യന്‍ പ്രധാനമന്ത്രിക്കു സ്വാഗതമോതുന്ന പ്രതികരണങ്ങളായിരുന്നു ബഹുഭൂരിപക്ഷവും. അതിനിടയില്‍ “തെക്കന്‍ ടിബറ്റ്‌ (അരുണാചല്‍ പ്രദേശ്‌) ചൈനയുടേതാണെന്ന്‌ ഓര്‍മ വയ്‌ക്കുക” എന്നൊരു കമന്റുമുണ്ടായി. എന്നാൽ മോഡിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യം കല്‍പിക്കുന്ന ചൈന ഇത്തരം കമന്റുകള്‍ ബ്ലോക്ക്‌ ചെയ്യുമെന്നാണു സൂചന.