സ്പോൺസറുടെ ഭാര്യക്ക്‌ അശ്ലീല സന്ദേശം അയച്ച കണ്ണൂര്‍ സ്വദേശി പിടിയിൽ

single-img
5 May 2015

arrested-medകണ്ണൂര്‍:  സൗദിയിലെ സ്പോൺസറുടെ ഭാര്യക്ക്‌ വാട്‌സ്‌ ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച കണ്ണൂര്‍ സ്വദേശി പിടിയിൽ. വളപട്ടണം സ്വദേശി മുത്തലീബാണ് പഴയ തൊഴിലുടമയായ അറബിയുടെ ഭാര്യക്ക്‌ അശ്ലീല സന്ദേശം അയച്ചതിന് അറസ്‌റ്റിലായത്‌. മുത്തലീബ്‌ നേരത്തെ സൗദിയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്നു. മുത്തലിബിക്ക്‌ മാനസികാസ്വാസ്‌ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന്‌ ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

അറബിയുടെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ മുത്തലിബ്‌ നാട്ടിലെത്തിയശേഷം ഇവർക്ക് വാട്‌സ്‌ ആപ്പിലൂടെ തുടര്‍ച്ചയായി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചുകൊണ്ടിരുന്നു. ഇവര്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കല്‍ച്ചറല്‍ കോണ്‍ഗ്രസ്‌ സൗദി ഘടകത്തിന്റെ സഹായത്തോടെ കേരളാ പോലീസുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണു വളപട്ടണം പോലീസ്‌ മുത്തലിബിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാള്‍ക്കു മാനസിക പ്രശ്‌നമുണ്ടെന്നു പോലീസ്‌ പറഞ്ഞു.