പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം

single-img
5 May 2015

papuപോര്‍ട്ട് മോര്‍സ്‌ബെ: തെക്കന്‍ പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വടക്ക് കിഴക്കന്‍ നഗരമായ കൊകൊപോവില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയായി 50 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പപ്പുവ  ന്യൂ ഗിനിയയില്‍ തിങ്കളാഴ്ച റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായവും നാശനഷ്ടവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രഭവ കേന്ദ്രത്തിന് 300 കിലോ മീറ്റര്‍ പരിസരത്തായി 0.3 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി അടിച്ചേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനാല്‍ പാപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപുകള്‍, ഇന്തോനേഷ്യ, ഫിജി, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.