മാവോയിസ്റ്റ് നേതാവ് രൂപേഷ് അറസ്റ്റില്‍

single-img
4 May 2015

maoist-most-wanted-lമാവോയിസ്റ്റ് നേതാവ് രൂപേഷ് പൊലീസിന്റെ പിടിയിലായി.രൂപേഷിനൊപ്പം ഭാര്യ ഷൈനയടക്കം അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍വച്ച് ആന്ധ്ര പൊലീസാണു പിടികൂടിയത്.അറസ്റ്റ് സ്ഥിരീകരിച്ച ഡി.ജി.പി ബാലസുബ്രഹ്മണ്യം ചോദ്യം ചെയ്യാനായി ഇവരെ നാളെ കേരളത്തിലേക്ക് കൊണ്ടുവരുമെന്നും അറിയിച്ചു.

 
രാത്രി ഒമ്പതോടെയാണ് കോയമ്പത്തൂരില്‍നിന്ന് അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് രൂപേഷ്.