പാലക്കാട് സി .പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

single-img
4 May 2015

accidentകണ്ണമ്പ്ര കാരപ്പൊറ്റ പടിഞ്ഞാറെമുറിയില്‍ രാഷ്ട്രീയസംഘര്‍ഷത്തില്‍ സി.പി.എം. പ്രവര്‍ത്തന്‍ വെട്ടേറ്റുമരിച്ചു.ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.മാട്ടുവഴി കാട്രി വീട്ടില്‍ സി.ഐ.ടി.യു. ഓട്ടോടാക്‌സി യൂണിയന്‍ കാരപ്പൊറ്റ യൂണിറ്റ് സെക്രട്ടറി വിജയന്‍ (43) ആണ് മരിച്ചത്.

 
ബി.ജെ.പി. പ്രവര്‍ത്തകനായ അത്താണിപറമ്പ് കുന്നുംപുറം മിഥുനാണ് (22) കാലിന് വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലത്തൂര്‍ താലൂക്കില്‍ സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.വിജയന്‍ പടിഞ്ഞാറെമുറിയിലുള്ള ഒരു മരണവീട്ടിലേക്ക് പോകുന്നതിനിടെ സമീപമുള്ള വീടുകളില്‍ പതിയിരുന്ന ഒരു സംഘമാളുകള്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.

 

രക്ഷപ്പെടാനായി അടുത്തുള്ള വീടിന്റെ സിറ്റൗട്ടിലേക്ക് ഓടിക്കയറിയ വിജയനെ സിറ്റൗട്ടിലിട്ട് വീണ്ടും വെട്ടി.