അറിയിപ്പ് നൽകാതെ ജോലിക്ക് ഹാജരാകാതിരുന്ന 20 ഡി.ടി.സി. ബസ് ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

single-img
4 May 2015

downloadഅറിയിപ്പ് നൽകാതെ  ജോലിക്ക് ഹാജരാകാതിരുന്ന 20 ഡി.ടി.സി. ബസ് ഡ്രൈവര്‍മാരെ ഡൽഹി  ഗതാഗതമന്ത്രി ഗോപാല്‍ റായി സസ്‌പെന്‍ഡ് ചെയ്തു.ഞായറാഴ്ച രാജ്ഘട്ട് ഡിപ്പോയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. രാജ്ഘട്ട് ഡിപ്പോയില്‍ 170 ബസ്സുകളാണ് ഉള്ളത്. മന്ത്രിയെത്തുമ്പോള്‍ ഇതില്‍ 100 എണ്ണം മാത്രമാണ് ഡിപ്പോയ്ക്ക് പുറത്തായിരുന്നത്. 4705 ബസ്സുകൾ ആണ്  ഡി.ടി.സി.ക്ക് ഉള്ളത്. ഇതില്‍ 600 മുതല്‍ 900 വരെ ബസ്സുകള്‍ ഓരോ ദിവസവും സര്‍വീസ് മുടക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ജീവനക്കാരില്ലാത്തതാണ് പ്രധാന കാരണം. ഇതില്‍ത്തന്നെ ഡ്രൈവര്‍മാരുടെ അഭാവമാണ് പ്രധാനം.