മധ്യപ്രദേശിൽ ബസ്സപകടത്തിൽ 35 മരണം;13 യാത്രക്കാർക്ക് പരിക്കേറ്റു

single-img
4 May 2015

bus accident pannaമധ്യപ്രദേശിൽ  നടന്ന ബസ്സപകടത്തിൽ 35 പേർ മരിച്ചു . 13 യാത്രക്കാർക്ക് പരിക്കേറ്റു.ഛതർപൂരിൽ നിന്ന് സട്നയിലേക്ക് പോവുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കലുങ്കിൽ നിന്ന് 15 അടി താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.പന്നാ ദേശീയ പാർക്കിലെ പാണ്ഡവ് വെള്ളച്ചാട്ടത്തിന് സമീപത്തെ ദേശീയപാത- 75ലാണ് അപകടം നടന്നത്.  പരിക്കേറ്റവരെ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മജിസ്ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടു.  മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.