സ്‌കൂള്‍ തുറക്കുമ്പോള്‍ ബാഗും വസ്ത്രങ്ങളും വാങ്ങാന്‍ വെച്ചിരുന്ന തുക നേപ്പാളിലെ ദുരിത ബാധിതര്‍ക്ക് നല്‍കി അബുദാബി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി ഫിര്‍ദൗസ് മുഹമ്മദ് ഫാറൂക്

single-img
4 May 2015

Firdowsഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി കരയുന്ന കുരുന്നുകളുടെ മുഖം ടെലിവിഷനിലൂടെ കണ്ട അബുദാബി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി ഫിര്‍ദൗസ് മുഹമ്മദ് ഫാറൂകിന് വെറുതെയിരിക്കാനായില്ല. അവര്‍ക്കുവേണ്ടി എന്തു ചെയ്യാമെന്നുള്ള ആലോചനയായിരുന്നു അവളെ അലട്ടിയത്.

സ്‌കൂള്‍ തുറക്കുമ്പോള്‍ തനിക്കുള്ള പഠനോപകരണങ്ങളും വസ്ത്രങ്ങളും വാങ്ങാന്‍ മാതാപിതാക്കള്‍ ഒരുവര്‍ഷമായി നല്‍കിയിരുന്ന പോക്കറ്റ് മണി സൂക്ഷിച്ചുവെച്ചിരുന്ന ശപട്ടി അവള്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ അവള്‍ക്ക് ലഭിച്ചത് 1300 ദര്‍ഹം അതായത് ഏകദേശം 22000 ഇന്ത്യന്‍ രൂപ. ിതുമായി അവള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ബിസ്‌ക്കറ്റ് ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, മറ്റു ഭക്ഷണ സാധനങ്ങള്‍ കൂടെ മൂന്ന് പേര്‍ക്ക് കഴിയാനുള്ള ടെന്റ് എന്നിവ വാങ്ങി. അതുമായി അവള്‍ നേരെ അബുദാബിയിലെ നേപ്പാള്‍ എംബസിയിലെത്തി നല്‍കുകയായിരുന്നു.

നേപ്പാള്‍ ഭൂകമ്പത്തിന്റെയും രക്ഷാ പ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതും തന്റെ സഹോദരങ്ങളുടെ പ്രായമുള്ള കുട്ടികളുടെ വേദനയുമാണ് ഫിര്‍ദൗസിനെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്. തണുത്ത രാത്രികളില്‍ ജനങ്ങള്‍ തുറന്ന സ്ഥലത്തുറങ്ങുന്നത് തനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും തനിക്കായി ഭംഗിയുള്ള ബാഗും വസ്ത്രങ്ങളും വാങ്ങുന്നതിനേക്കാള്‍ ഏറെ സന്തോഷം നല്‍കും, നേപ്പാളിലെ ഒരു കുരുന്നിനെങ്കിലും താന്‍ നല്‍കിയ സാധനങ്ങള്‍ ഉപകരിച്ചുവെന്നറിയുമ്പോള്‍ എന്നുമാണ് ഫിര്‍ദൗസ് ഇതിനെക്കുറിച്് പറഞ്ഞത്.

നേപ്പാളിലെ ജനങ്ങളുടെ ദുരിതം തന്റെ വേദനയായി ഏറ്റെടുത്ത ഫിര്‍ദൗസിന്റെ പ്രവൃത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഓഫീസ് സമയം കഴിഞ്ഞാണ് തന്നെ കണ്ടതെന്നതിനാല്‍ ലെറ്റര്‍ ഹെഡില്‍ ഒരു അഭിനന്ദനക്കത്ത് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് അബുദാബിയിലെ നേപ്പാള്‍ അംബാസിഡര്‍ ധനഞ്ജയ് ഝാ പറഞ്ഞു. ഫിര്‍ദൗസിന്റെ കാര്യം വാര്‍ത്തയായതോടെ അബുദാബിയിലെ മനപ്പാള്‍ എംബസിയിലേക്ക് നേപ്പാള്‍ ദുരിതാശ്വാസ സഹായത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്.