കേന്ദ്ര സര്‍ക്കാര്‍ തനിക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി വീണ്ടും യശോദാബെന്‍

single-img
4 May 2015

Yasodhaപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാബെന്‍, സര്‍ക്കാര്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാര വീണ്ടും അപേക്ഷ നല്‍കി. മുമ്പു യശോദാബെന്‍ നല്‍കിയ വിവരാവകാശ അപേക്ഷ സര്‍ക്കാര്‍ തള്ളിയിരുന്നു.

തനിക്കു സുരക്ഷ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒപ്പം പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കു പ്രത്യേക സുരക്ഷ നല്‍കാനുള്ള ഭരണഘടനയിലെ വകുപ്പുകളുടെ വിശദാംശങ്ങളും നല്‍കണമെന്നാണു യശോദാബെന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞവര്‍ഷം നവംബറില്‍ യശോദ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതു നിരസിച്ചതിനു പിന്നാലെ ജില്ലാ പോലീസ് സൂപ്രണ്ടിനും ഇതേ ആവശ്യങ്ങളുന്നയിച്ച് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതും മറുപടി തരാതെ നിരസിക്കപ്പെടുകയായിരുന്നു. ിതിനെതുടര്‍ന്നാണ് യശോദ വീണ്ടും വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്.