മാലിന്യ നീക്കം നിലച്ച കേരളത്തില്‍ എലിപ്പനിയും ഡെങ്കിപ്പനിയുമുള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

single-img
4 May 2015

08tvpt-fever_jpg_1480416fമാലിന്യനീക്കം നിലച്ചതും കാലാവസ്ഥാ വ്യതിയാനവും മൂലം സംസ്ഥാനത്തു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജലജന്യ രോഗങ്ങളും എലിപ്പനിയുമുള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികളാണ് കേരളീയരെ കാത്തിരിക്കുന്നത്.

ഡെങ്കിപ്പനിയടക്കമുള്ള വൈറസ് രോഗങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ പത്തുലക്ഷത്തിലധികം പേര്‍ക്കാണു പകര്‍ച്ചവ്യാധി ഉണ്ടായത്. 66 പേര്‍ മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കഴിഞ്ഞാല്‍ എത്തുന്ന മഴക്കാലത്ത് മുന്‍കരുതലെടുത്തില്ലെങ്കില്‍ വന്‍ പകര്‍ച്ചാവ്യാധികളുടെ ആക്രമണങ്ങളാകും ഉണ്ടാകുകയെന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു.