മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് രാജ്കുമാര്‍ ഉണ്ണി

single-img
4 May 2015

Barപുതുക്കിയ മദ്യനയത്തിനെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പിന്നാലെ സംസ്ഥാനത്തെ മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ബാര്‍ ഉടമ അസോസിയേഷന്‍ നേതാവ് രാജ്കുമാര്‍ ഉണ്ണി. കടം മേടിച്ച് ബാര്‍ നടത്തിയവര്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നും ഇതുവരെ ബാര്‍ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഇപ്പോള്‍ ഉടമകളും ആ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് ചെയ്തതെന്നും സര്‍ക്കാരിന് ഒരു രൂപ പോലും ചിലവില്ലാതെ നടന്ന വ്യവസായത്തില്‍ നിന്ന് വര്‍ഷം തോറും കിട്ടിയിരുന്ന കോടികളാണ് ഒരു എലിയെ പേടിച്ച് ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.ബാബുവിന് കോഴ കൊടുത്തുവെന്ന ബിജു രമേശിന്റെ ആരോപണത്തെ രാജ്കുമാള്‍ ഉണ്ണി തള്ളി.

30 ലക്ഷമായിരുന്ന ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനാണ് കോടികള്‍ ബാബുവിന് നല്‍കിയെന്ന ആരോപണമാണ് ബിജു രമേശ് ഉന്നയിച്ചതെന്ന് ചുണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എക്‌സൈസ് കമ്മീഷണറില്‍ നിന്ന് കൃത്യമായ രേഖ എടുക്കാവുന്നതല്ലേയുള്ളു എന്നദ്ദേഹം ചോദിച്ചു.