ഗാബോയുടെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ മോഷണം പോയി

single-img
4 May 2015

one-hundred-years-of-solitudeബൊഗോട്ട: ലോകപ്രശസ്ത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ നോവല്‍ വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡി(ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍)ന്റെ  ആദ്യ പ്രതി കളവ് പോയി.ഞായറാഴ്ച്ച ബൊഗോട്ടയില്‍ നടന്ന ബുക്ക് ഫെയറില്‍ നിന്നാണ് നോവല്‍ കളവ് പോയതെന്ന് പുസ്തകം കൈവശം വെച്ചിരുന്ന അല്‍വാരോ കാസ്റ്റിലോ ഗ്രനാഡ വ്യക്തമാക്കി.  നോവലിന്റെ സ്പാനിഷ് ഭാഷയിലുള്ള മൂലകൃതിയുടെ പ്രതിയാണ് മോഷണം പോയത്.

1967ലാണ് കൊളമ്പിയന്‍ സാഹിത്യകാരനായ മാര്‍ക്കേസ് സാഹിത്യലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായ വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ് പ്രസിദ്ധീകരിക്കുന്നത്. ലോകത്ത് അനേകം ഭാഷകളിലേക്ക് ഏറ്റവും വിവര്‍ത്തനം ചെയപ്പെട്ട നോവലാണിത്.

ഗാബോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന മാര്‍ക്കേസ് അല്‍വാരോ കാസ്റ്റിലോക്ക് സമ്മാനിച്ചതായിരുന്നു പുസ്തകം. ”അല്‍വാരോ കാസ്റ്റിലോക്ക് എന്നെന്നേക്കുമായി, നിങ്ങളുടെ സുഹൃത്ത് – ഗാബോ” എന്ന് പുസ്തകത്തില്‍ എഴുതിയിരുന്നു.  2014, ഏപ്രില്‍ 17ന് അന്തരിച്ച മാര്‍ക്കേസ് 1982ല്‍ സാഹിത്ത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിനും അര്‍ഹനായിരുന്നു.