ടി പി കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
4 May 2015

Ramesh-Chennithalaടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം സിബിഐക്കു വിടുന്നതില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. രണ്ടു തവണ ഇതു സംബന്ധിച്ചു സിബിഐക്കു കത്തു നല്‍കിയിരുന്നതാണെന്നും കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിക്കേണ്ടതു സി ബി ഐയാണന്നും ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കല്‍ കൂടി സി ബി ഐയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.