2019ൽ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മണിശങ്കര്‍ അയ്യര്‍

single-img
4 May 2015

Rahul Gandhiദില്ലി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. മോഡി സര്‍ക്കാര്‍ സമ്പന്നര്‍ക്ക്‌ വേണ്ടിയുള്ളതാണെന്നും മുന്‍ അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന വിഷയത്തില്‍ ശ്രീലങ്കയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.  വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന്‌ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.