കശ്മീര്‍ താഴ്വരയില്‍ പാക് പതാക വീശുന്നത് കുറ്റകരമല്ല- ഹൂറിയത് കോണ്‍ഫറന്‍സ്

single-img
4 May 2015

Geelani's rallyകശ്മീര്‍: കശ്മീര്‍ താഴ്വരയില്‍ പാക് പതാക വീശുന്നത് കുറ്റകരമല്ലെന്ന് ഓള്‍ പാര്‍ട്ടി ഹൂറിയത് കോണ്‍ഫറന്‍സ്. ഇതൊരു പുതിയ കാര്യമല്ല, ഇത് കുറ്റകരവുമല്ല ഹൂറിയത് വക്താവ് അയാസ് അക്ബര്‍ പുറത്തിറക്കിയ പ്രസ്താവന വിശദമാക്കുന്നു. റാലിയില്‍ പാക് പതാക വീശിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പാക് പതാക വീശുന്നതോ ഉയര്‍ത്തുന്നതോ രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കരുതാനാകില്ലെന്ന 1983ൽ കശ്മീര്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശവും പ്രസ്താവനയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഏതാണ്ട് 7.5 ലക്ഷം സുരക്ഷ സൈനീകരാണ് ജമ്മു കശ്മീരിലുള്ളത്. ഇവരെ പിന്തുണയ്ക്കാന്‍ ആയുധങ്ങളും ടാങ്കുകളുമുണ്ട്. എന്നാല്‍ ഒരു പതാക വീശുന്നതോടെ ഇവര്‍ രാജ്യം അപകടത്തിലാണെന്ന് പറഞ്ഞ് ഭയന്ന് നിലവിളിക്കാന്‍ തുടങ്ങുമെന്ന് പ്രസ്താവനയില്‍ ഹൂറിയത് പറയുന്നു.

കഴിഞ്ഞ ദിവസം മുന്‍പ് നടത്തിയ ഹൂറിയത് കോണ്‍ഫറന്‍സിന്റെ റാലിയിലാണ് പ്രവര്‍ത്തകര്‍ പാക് പതാക വീശിയത്. ഹൂറിയത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിയും റാലിയില്‍ പങ്കെടുത്തിരുന്നു.