പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ രചന മത്സരവേദിക്ക് പുറത്ത് വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

single-img
4 May 2015

texasവാഷിങ്ടണ്‍: ഇസ്ലാമിക പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടക്കുന്ന വേദിക്ക് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റിവ് അമേരിക്ക എന്ന സംഘമാണ് ഡാളസില്‍ കര്‍ട്ടിസ് കള്‍വെല്‍ സെന്‍ററിൽ വെച്ച് കാര്‍ട്ടൂണ്‍ രചന മത്സരം സംഘടിപ്പിച്ചത്. വെടിവെപ്പിനെ തുടര്‍ന്ന് ഗര്‍ലന്‍ഡ് നഗരം പൊലീസ് സീല്‍ ചെയ്തു. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. പരിപാടിക്കെതിരെ പ്രതിഷേധിച്ചവരാണ് വെടിയേറ്റ് മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.