ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്

single-img
4 May 2015

Chelseaഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി ഉറപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്.

45-ആം മിനിട്ടില്‍ ഈഡന്‍ ഹസാര്‍ഡ് ആണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. സീസണില്‍ 35 മത്സരങ്ങളില്‍ നിന്ന് 83 പോയന്റാണ് ചെല്‍സിക്കുള്ളത്. തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 34 മത്സരങ്ങളില്‍ 67 പോയിന്റ് മാത്രമാണുള്ളത്.

2010ന് ശേഷം ആദ്യമായാണ് ചെല്‍സി ചാമ്പ്യന്‍മാരാകുന്നത്. ചെല്‍സിയിലേക്ക് തിരിച്ചത്തെിയശേഷം മാനേജര്‍ മൗറീന്യോയുടെ ആദ്യ  ലീഗ് കിരീടവും മൗറീഞ്ഞ്യോയുടെ കീഴില്‍ ചെല്‍സിയുടെ മൂന്നാം കിരീട നേട്ടവുമാണിത്.