ലീവ് അടയാളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം:എ.എസ്.ഐ സീനിയർ ഇൻസ്പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച് മരിച്ചു

single-img
3 May 2015

accidentമുംബയ് വകോല പൊലീസ് സ്റേറഷനിൽ എ.എസ്.ഐ സീനിയർ ഇൻസ്പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച് മരിച്ചു. ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ലീവ് അടയാളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആണ് എ.എസ്.ഐ സീനിയർ ഇൻസ്പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച് മരിച്ചത്.
ദിലീപ് ഷിർകെ എന്ന എ.എസ്.ഐയാണ് ക്ഷുഭിതനായി ഇൻസ്പെക്ടർക്കു നേരെ വെടിയുതിർത്തത്. ഇൻസ്പെകറുടെ സമീപമുണ്ടായിരുന്ന വയർലെസ് ഓപറേറ്റർക്കും വെടിയേറ്റു. ഇയാൾ അപകടനില തരണം ചെയ്തു .