കൊങ്കണ്‍ പാതയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി:ഏഴ് തീവണ്ടികള്‍ റദ്ദാക്കി

single-img
3 May 2015

imagesതുരന്തോ എക്‌സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഏഴ് തീവണ്ടികള്‍ റദ്ദാക്കി. ഞായറാഴ്ച രാത്രി 9.30 ന് എറണാകുളത്തു നിന്നും പുറപ്പെടേണ്ട എറണാകുളം-ലോക്മാന്യതിലക്, കുര്‍ള തുരന്തോ എക്‌സ്പ്രസ്, 70101 മഡ്ഗാവ്-കാര്‍വാര്‍, 56641 മഡ്ഗാവ്–മംഗലാപുരം, 22635 മഡ്ഗാവ്-മംഗലാപുരം സര്‍വീസുകളാണ് റദ്ദാക്കിയത്.

 
16337 ഓഖ-എറണാകുളം എക്‌സ്പ്രസ്, 22634 നിസാമുദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 11097 പൂണെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍ എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.ഞായറാഴ്ച രാത്രി 9.30ന് മഡ്ഗാവില്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.55 ന് എറണാകുളത്ത് നിന്ന് തിരിച്ചുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.