ജെ.ഡി.യു ഉന്നയിച്ച വിഷയങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി

single-img
3 May 2015

download (1)ജെ.ഡി.യു ഉന്നയിച്ച വിഷയങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .രാഷ്ട്രീയ പ്രശ്നങ്ങളാണ് അവർ ഉന്നയിച്ചതെന്നും അതിൽ ചില കാര്യങ്ങൾ ശരിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പിവീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.യുഡിഎഫില്‍ ജെഡിയുവിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ചര്‍ച്ച ചൊവ്വാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
യു.ഡി.എഫ് സർക്കാരിന്റെ ഇത്രയും കാലത്തെ പ്രവർത്തനത്തിന് സഹായകരമായ നിലപാടാണ് ജെ.ഡി(യു) എന്നും സ്വീകരിച്ചിട്ടുള്ളത്. സംഘടനാ സംവിധാനത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന് ആണ് പ്രധാന പരാതി. അത് അടിയന്തരമായി പരിഹരിക്കും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫില്‍ ഒരു പാര്‍ട്ടിക്ക് മേധാവിത്വമെന്ന സമീപനം കോണ്‍ഗ്രസ്സിനില്ല. എല്ലാ ഘടകകക്ഷികളേയും പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രി ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് വീരേന്ദ്ര കുമാർ പ്രതികരിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉമ്മൻചാണ്ടി ഉറപ്പു നൽകിയിട്ടുണ്ട്. യു.ഡി.എഫിന്റെ വടക്കൻ മേഖലാ ജാഥ വിജയിപ്പിക്കാൻ ജെ.ഡി(യു) രംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ചര്‍ച്ചയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി സിദ്ധീഖ്, എം.കെ രാഘവന്‍ എം.പി എന്നിവരും പങ്കെടുത്തു.